Newsperseconds.com

പുതുവത്സര ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ കൊച്ചി മെട്രോ; ജനുവരി ഒന്നാം തീയതി പുലർച്ചെ 1 മണി വരെ സർവ്വീസ് നടത്തും

Untitled Design (80)

പുതുവത്സര ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ കൊച്ചി മെട്രോയും. കൊച്ചി മെട്രോ സർവ്വീസ് ജനുവരി ഒന്നാം തീയതി പുലർച്ചെ 1 മണി വരെ സർവ്വീസ് നടത്തും. ഡിസംബർ 31ന് രാത്രി 10.30ന് ശേഷം 20 മിനിറ്റ് ഇടവിട്ടായിരിക്കും സർവ്വീസ് നടത്തുക.

പുലർച്ചെ 1 മണിക്കാകും ആലുവ, എസ് എൻ ജംഗ്ഷൻ സ്റ്റേഷനുകളിൽ നിന്നുള്ള അവസാന സർവ്വീസ്. ഗതാഗതക്കുരുക്കിൽപ്പെടാതെ പുതുവത്സര ആഘോഷങ്ങൾക്ക് എത്തുന്നതിനും തിരികെ പോകുന്നതിനും പൊതുജനങ്ങൾക്ക് കൊച്ചി മെട്രോ സർവ്വീസ് സഹായകരമാകുമെന്ന് വാ‍ർത്താക്കുറിപ്പിലൂടെ അറിയിച്ചു.

Share this Article

Leave a Comment