Newsperseconds.com

റേവ് പാര്‍ട്ടി നടത്തി; റെയ്ഡിനെ തുടര്‍ന്ന് 95 പേര്‍ കസ്റ്റഡിയില്‍; സംഭവസ്ഥലത്ത് നിന്ന് പിടിച്ചെടുത്തത് ലക്ഷകണക്കിന് രൂപയുടെ മയക്കുമരുന്ന്

Capture

ഹാനെ: മഹാരാഷ്ട്രയിലെ താനെ നഗരത്തിലെ ഒരു ക്രീക്കിന് സമീപം റേവ് പാര്‍ട്ടി നടത്തി. പോലീസ് റെയ്ഡിനെ തുടര്‍ന്ന് 95 പേരെ കസ്റ്റഡിയിലെടുത്തു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് വടവാലി ക്രീക്കിന് സമീപമുള്ള തുറസ്സായ സ്ഥലത്ത് റെയ്ഡ് പോലീസ് നടത്തിയത്.

പാര്‍ട്ടി സംഘടിപ്പിച്ച തേജസ് കുബാല്‍ (23), സുജല്‍ മഹാജന്‍ (19) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
സംഭവസ്ഥലത്ത് നിന്ന് 70 ഗ്രാം ചരസ്, 0.41 ഗ്രാം എല്‍എസ്ഡി, 2.10 ഗ്രാം എക്സ്റ്റസി ഗുളികകള്‍, 200 ഗ്രാം കഞ്ചാവ്, മദ്യം എന്നിവ കണ്ടെടുത്തു. കൂടാതെ 21 മോട്ടോര്‍ സൈക്കിളുകളും പിടിച്ചെടുത്തു.

Share this Article

Leave a Comment