പൊതുതെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വേഗത്തിലാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍. മാര്‍ച്ച് രണ്ടാം വാരത്തിന് മുന്‍പ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടായേക്കും. ഇതു സംബന്ധിച്ച ചർച്ച അര്‍ധ സൈനിക മേധാവികളുമായി ചര്‍ച്ച ഉടനുണ്ടാകും. യോഗത്തിന് ശേഷം സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സന്ദര്‍ശനം നടത്തും.
കഴിഞ്ഞതവണ ഏഴു ഘട്ടങ്ങളിലായാണ് പൊതുതെരഞ്ഞെടുപ്പ് നടന്നത്. ഇതേ മാതൃകയില്‍ നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്ദേശിക്കുന്നത്. എന്നാല്‍, ഘട്ടങ്ങളായി നടത്തണമെന്ന അഭിപ്രായമാണ് അര്‍ധസൈനിക വിഭാഗങ്ങള്‍ മുന്നോട്ടുവെയ്ക്കുന്നത്. ഇതുള്‍പ്പെടെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗത്തില്‍ ചര്‍ച്ച ചെയ്യും. ഈ ആഴ്ച തന്നെ യോഗം പൂര്‍ത്തിയാകും.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ സംസ്ഥാനങ്ങളിലെ സന്ദര്‍ശനം ഫെബ്രുവരിയോടുകൂടി പൂര്‍ത്തിയാകും. ഇതിന് ശേഷം തീയതികള്‍ പ്രഖ്യാപിക്കും. ഏപ്രില്‍ മാസത്തില്‍ വേട്ടെടുപ്പ് തുടങ്ങി മെയ് മാസത്തില്‍ പൂര്‍ത്തിയാകുന്നവിധത്തില്‍ നടത്താനാണ് തീരുമാനം.