Newsperseconds.com

തിരുവനന്തപുരത്ത് വൃദ്ധ ദമ്പതികൾ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

Untitled Design (93)

തിരുവനന്തപുരം കല്ലറയിൽ വ്യ‍ദ്ധ ദമ്പതികളെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കല്ലറ മുതുവിളയിൽ മുളമുക്ക് സ്വദേശി കൃഷ്ണൻ ആചാരി (63) ഭാര്യ വസന്തകുമാരി (58)എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ എട്ട് മണിയോടെ അയൽവാസികളാണ് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ന്യൂ ഇയർ ആഘോഷം ആയതിനാൽ കഴിഞ്ഞ ദിവസം വീട്ടുകാർ പുറത്തുപോയ സമയത്താണ് ഇവർ ആത്മഹത്യ ചെയ്തത് എന്നാണ് പ്രാഥമിക നിഗമനം.

ഇരുവരും വാർദ്ധ്യക്യ സഹജമായ അസുഖങ്ങളാൽ ബുദ്ധിമുട്ടിയിരുന്നു. സംഭവത്തിൽ പാങ്ങോട് പോലീസ് കേസെടുത്തു. ഇരുവരും മകനൊപ്പമായിരുന്നു താമസം.

Share this Article

Leave a Comment