തുടര്‍ച്ചയായ നാലാം ദിവസവും മാറ്റമില്ലാതെ സ്വര്‍ണവില. 46,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഒരു ഗ്രാം സ്വര്‍ണം വാങ്ങാന്‍ 5855 രൂപയായും തുടരുന്നു.
കഴിഞ്ഞ മാസം നാലിന് രേഖപ്പെടുത്തിയ പവന് 47,080 രൂപ എന്ന മുന്‍ റെക്കോര്‍ഡ് ഡിസംബർ 28ന് 47,120 രൂപയായി ഉയര്‍ന്നു.പിന്നീടുള്ള ദിവസം 280 രൂപ കുറഞ്ഞ സ്വര്‍ണവിലയാണ് ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നത്. രണ്ടാഴ്ചയ്ക്കിടെ 1800 രൂപ വര്‍ധിച്ച ശേഷമാണ് കഴിഞ്ഞ ദിവസം വില കുറഞ്ഞത്.