Newsperseconds.com

എറണാകുളത്ത് കളക്ടറേറ്റിന് മുന്നിൽ സമരം നടത്തിയ സർഫാസി വിരുദ്ധ സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്‌തു

Untitled Design 2024 01 01t174413.071

എറണാകുളത്ത് നവകേരള സദസിന് സുരക്ഷാ ഭീഷണി. കളക്ടറേറ്റിന് മുന്നിൽ സമരം നടത്തിയ സർഫാസി വിരുദ്ധ സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്‌തു. കിടപ്പാടത്തിനുവേണ്ടി സമരം ചെയ്യുന്ന സ്ത്രീകളെയും വൃദ്ധരെയുമാണ് പൊലീസ് അറസ്റ്റ് ചെയ്‌തു നീക്കിയത്. വർഷങ്ങളായി കളക്ടറേറ്റിനുമുന്നിൽ സമരം ചെയ്‌യുന്നവരാണിർ. മുഖ്യമന്ത്രി വരുന്ന സാഹചര്യത്തിൽ പ്രതിഷേധം അനുവദിക്കില്ലെന്ന് പൊലീസ് ഇവരോ‌ട് പറഞ്ഞിരുന്നു. എന്നാൽ സമരക്കാർ പിന്മാറാൻ തയ്യാറായില്ല. തുടർന്നാണ് പൊലീസ് അറസ്റ്റ് ചെയ്‌തു നീക്കിയത്.

എറണാകുളം ജില്ലയിലെ നാലു മണ്ഡലങ്ങളിലെ നവകേരള സദസിനാണ് ഇന്ന് തുടക്കമിട്ടത്. നാളെ തൃക്കാക്കര , പിറവം മണ്ഡലങ്ങളിൽ ഇന്നും തൃപ്പുണിത്തുറയിലും കുന്നത്തുനാടും സദസ് നടക്കുക. സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടർന്നാണ് ഈ മണ്ഡലങ്ങളിലെ നവകേരള സദസ് മാറ്റിവച്ചത്. ആന്‍റണി രാജുവിനും അഹമ്മദ് ദേവര്‍കോവിലിനും പകരം പുതിയ മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളിയും കെ.ബി. ഗണേഷ് കുമാറും പരിപാടിയില്‍ പങ്കെടുക്കും.

Share this Article

Leave a Comment