Newsperseconds.com

പുതുവത്സര ആഘോഷത്തില്‍ തന്റെ കോലം കത്തിച്ച എസ്എഫ്ഐ പ്രവര്‍ത്തകരെ വിമര്‍ശിച്ച് ഗവര്‍ണര്‍

Capture

തിരുവനന്തപുരം: കണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ പുതുവത്സര ആഘോഷത്തില്‍ ഗവര്‍ണറുടെ കോലം കത്തിച്ച എസ്എഫ്ഐയെ രൂക്ഷമായി വിമര്‍ശിച്ച് ഗവര്‍ണര്‍. തന്റെ കോലം മാത്രമേ കത്തിച്ചുള്ളുവെന്നും കണ്ണൂരില്‍ ജീവനോടെ പലരെയും കത്തിച്ചിട്ടില്ലേയെന്നും ഗവര്‍ണര്‍ പറഞ്ഞു. എസ് എഫ് ഐ അവരുടെ സംസ്‌കാരം കാണിക്കുകയാണെന്നും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പിന്തുണയോടെയാണ് പ്രതിഷേധം നടക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.

അതേ സമയം, ബില്ലുകളില്‍ വ്യക്തത വരുത്തിയാല്‍ ഒപ്പിടുമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. പുതുവര്‍ഷാഘോഷത്തില്‍ ഗവര്‍ണറുടെ കോലം കത്തിച്ച എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീയടക്കം പത്തുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

Share this Article

Leave a Comment