Newsperseconds.com

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ലക്ഷദ്വീപ് മേഖലയിൽ മത്സ്യബന്ധനം നിരോധിച്ചു

Untitled Design (6)

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. തെക്കൻ ജില്ലകളിൽ മഴയ്ക്ക് സാധ്യത. ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പുകൾ നൽകിയിട്ടില്ല. അതേസമയം, മറ്റന്നാൾ കോഴിക്കോട് ,കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അറബിക്കടലിന് സമീപം ന്യൂനമർദ്ദം രൂപപെട്ടതാണ് മഴയ്ക്ക് കാരണം. ലക്ഷദ്വീപ് മേഖലയിൽ മത്സ്യബന്ധനം നിരോധിച്ചു. കേരള കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ലക്ഷദ്വീപ് പ്രദേശത്ത് മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

 

Share this Article

Leave a Comment