അസമിലെ ഗോലാഘട്ട് ജില്ലയില്‍ കല്‍ക്കരി നിറച്ച ട്രക്കും ബസും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബുധനാഴ്ച 12 പേര്‍ മരിക്കുകയും 30 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ന് രാവിലെയാണ് അപകടം നടന്നത്. ഡെര്‍ഗാവിനടുത്തുള്ള ബാലിജനില്‍ 45 പേരുമായി വന്ന ബസ് ചരക്ക് വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
അപ്പര്‍ അസമിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ഇതുവരെ 12 പേര്‍ മരിച്ചതായും പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പോലീസ് പറഞ്ഞു. അന്വേഷണം നടക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ പിന്നീട് വെളിപ്പെടുത്തുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.