Newsperseconds.com

പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശ്ശൂരില്‍ സാമുദായിക നേതാക്കളുമായി കൂടിക്കാഴ്ച നടത്തും; കെ സുരേന്ദ്രന്‍

Capture

തൃശ്ശൂര്‍: ഇന്ന് ഉച്ചക്ക് തൃശ്ശൂരിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി സാമുദായിക നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ചില സംഘടനകള്‍ക്ക് കൂടിക്കാഴ്ച്ചക്കുള്ള അനുമതി നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ തന്നെ കാണാനുളള സൗകര്യം ഒരുക്കിയിട്ടുണ്ട്. മഹിളാ സംഗമം പരിപാടിക്ക് ശേഷമായിരിക്കും കൂടിക്കാഴ്ച നടക്കുക.

വന്‍വരവേല്‍പ്പാണ് മോദിക്ക് തൃശ്ശൂരില്‍ ഒരുക്കിയിട്ടുള്ളത്. തേക്കിന്‍കാട് മൈതാനം ചുറ്റിയുള്ള റോഡ് ഷോയ്ക്ക് ശേഷം നടക്കുന്ന മഹിളാ സമ്മേളനത്തില്‍ മോദി സംസാരിക്കും. ഏതാണ്ട് പതിനായിരത്തോളം മഹിളകളെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. നാരീ ശക്തിയുടെ ഉജ്ജ്വലമായ പ്രകടനമായിരിക്കും ഇന്ന് നടക്കുക.

Share this Article

Leave a Comment