Newsperseconds.com

ബ്ലാക്ക് പാന്തര്‍ താരം ക്യാരി ബെര്‍ണാന്‍സിന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്

Capture

ബ്ലാക്ക് പാന്തര്‍ താരം ക്യാരി ബെര്‍നന്‍സിന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്. മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്സില്‍ പേരുകേട്ട 29 കാരിയായ യുവതിക്ക് പുലര്‍ച്ചെ 1:30 ഓടെ മാന്‍ഹട്ടനിലെ ചിര്‍പ് റെസ്റ്റോറന്റിലെ ഔട്ട്ഡോര്‍ ഡൈനിംഗ് ഷെഡിലേക്ക് നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. അപകടത്തില്‍ ഗുരുതര പരിക്കേറ്റ ക്യാരി ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.

അടുത്തിയെടാണ് ക്യാരി തന്റെ ആണ്‍കുഞ്ഞിനെ ലോകത്തിനു മുമ്പില്‍ പരിചയപ്പെടുത്തിയത്. ഭാഗ്യവശാല്‍, സംഭവ സമയത്ത് സംഭവസമയത്ത് കുഞ്ഞ് കൂടെയുണ്ടായിരുന്നില്ല. ക്യാരിയുടെ ശരീരത്തില്‍ മൂന്ന് ഭാഗത്ത് എല്ലുകള്‍ പൊട്ടിയിട്ടുണ്ട്. താടിയെല്ലിനും തലയ്ക്കും പരിക്കേറ്റു. പല്ലുകള്‍ പൊട്ടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ആരോഗ്യനില തൃപ്തികരമാണ്. ക്യാരിയെ കൂടാതെ ഒന്‍പത് പേര്‍ക്കും കൂടി അപകടത്തില്‍ പരിക്കേറ്റു.

Share this Article

Leave a Comment