മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് സുഹൃത്തിനെ യുവാവ് വെട്ടിക്കൊന്നു. തിരുവനന്തപുരം കമലേശ്വരത്താണ് സംഭവം. കമലേശ്വരം സ്വദേശി സുജിത്ത് ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് ജയനെ പൂന്തുറ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.
ആര്യംകുഴിയിലെ ഒറ്റമുറി വീട്ടിലായിരുന്നു സംഭവം നടന്നത്. ഇന്നലെ രാത്രിയായിരുന്നു ഇരുവരും മദ്യപിക്കുന്നതിനിടയിൽ വാക്ക്തർക്കമുണ്ടാവുകയും തുടർന്ന് പ്രകോപിതനായ ജയൻ, സുജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയതും. കൊലപാതകം നടത്തിയ ശേഷം പ്രതി മൃതദേഹം കുളിപ്പിച്ചു കിടത്തി. ശേഷം സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. ക്രിമിനൽ പശ്ചാത്തലം ഉള്ളയാളാണ് പ്രതി ജയൻ.