Newsperseconds.com

ആന്ധ്ര പ്രദേശ് മുൻ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ മകൾ വൈ എസ് ശർമിള ഇന്ന് കോൺഗ്രസിൽ ചേരും

Untitled Design (37)

ആന്ധ്ര പ്രദേശ് മുൻ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ മകൾ വൈ എസ് ശർമിള ഇന്ന് കോൺഗ്രസിൽ ചേരും. എഐസിസി ആസ്ഥാനത്ത് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾ ശർമിളയ്ക്ക് സ്വീകരണം നൽകും.

ആന്ധ്ര മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരി കൂടിയായ ശർമിള വൈ എസ് ആർ തെലങ്കാന പാർട്ടിയെ കോൺഗ്രസിൽ ലയിപ്പിച്ചു കൊണ്ടാണ് പ്രവേശനം. ശർമിളയുടെ അമ്മ വൈ എസ് വിജയമ്മയും കോൺഗ്രസിൽ ചേരും. ശർമിളയ്ക്ക് ഒപ്പമെത്തുന്ന നേതാക്കൾക്കും ഭാരവാഹിത്വം നൽകും. ശർമിള എഐസിസി ജനറൽ സെക്രട്ടറിയായേകും എന്നാണ് സൂചന. ശർമിളയിലൂടെ ആന്ധ്രയിൽ പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്താൻ കഴിയും എന്നാണ് കോൺഗ്രസ് വിലയിരുത്തൽ.

Share this Article

Leave a Comment