തൃശ്ശൂരില്‍ പ്രധാനമന്ത്രിക്ക് പങ്കെടുക്കാനായി വേദിയുടെ അടുത്തുള്ള ആല്‍മരത്തിന്റെ കൊമ്പുകള്‍ മുറിച്ചുമാറ്റിയ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ്- ബിജെപി സംഘര്‍ഷം. പ്രധാനമന്ത്രി എത്തിയ വേദിക്ക് സമീപമാണ് ഇരുകൂട്ടരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. വേദിയുടെ അടുത്തുള്ള മരത്തിന്റെ കൊമ്പുകള്‍ മുറിച്ച് മാറ്റിയതില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിരുന്നു. ഇതേ തുടര്‍ന്നാണ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്.
അതേ സമയം, മോദി പങ്കെടുത്ത വേദിയില്‍ ചാണകവെള്ളം തളിക്കാനായി കെഎസ്യു ശ്രമിച്ചുവെന്നാണ് ബിജെപി പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.