താൻ ഒരു അഴിമതിയും നടത്തിയിട്ടില്ലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഡൽഹി മദ്യനയ കേസില്‍ ഇഡി ഇന്ന് അറസ്റ്റ് ചെയ്തേക്കുമെന്ന് വാർത്ത പ്രചരിച്ചതിന് പിന്നാലെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കെജ്രിവാളിനെ ഇഡി ഇന്ന് അറസ്റ്റ് ചെയ്തേക്കുമെന്നായിരുന്നു വാർത്ത.
താൻ ഒരു അഴിമതിയും നടത്തിയിട്ടില്ലെന്നും ബിജെപി തന്നെ ലക്ഷ്യം വെക്കുന്നതായും അദ്ദേഹം പറഞ്ഞു.എന്നാൽ, തന്നെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. തനിക്കെതിരെയുള്ളത് കള്ളക്കേസ് ആണെന്നും കെജ്രിവാൾ പറഞ്ഞു. തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപി നടത്തുന്ന രാഷ്ട്രീയ നീക്കമാണിത്. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തെ തടസപ്പെടുത്താനാണ് അവരുടെ ശ്രമമെന്നും രാജ്യത്തിനായി പോരാട്ടം തുടരുമെന്നും അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട് തവണ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ കെജ്രിവാള് ഇഡി നോട്ടീസ് അയച്ചിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാവാൻ കെജ്രിവാൾ തയ്യാറാവാതിരുന്നില്ല. കെജ്രിവാളിന്റെ വസതിയില്‍ റെയ്ഡ് നടത്തിയ ശേഷം അറസ്റ്റുണ്ടാകുമെന്നാണ് എഎപി പറയുന്നത്. കെജ്രിവാളിന്റെ വസതിയിലേക്കുള്ള റോഡുകള്‍ ഡല്‍ഹി പൊലീസ് അടച്ചതായും എഎപി നേതാക്കൾ ആരോപിച്ചു.
കെജ്രിവാളിനോട് നവംബര്‍ രണ്ടിനും ഡിസംബര്‍ 21നും ഹാജരാകാൻ ഇഡി നോട്ടീസ് അയച്ചിരുന്നെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല. തുടര്‍ന്ന് ഇന്നലെ ഹാജരാകണമെന്നാവശ്യപ്പെട്ട് മൂന്നാം തവണ നോട്ടീസ് അയച്ചു. എന്നാൽ ഇക്കുറിയും കെജ്രിവാൾ ഹാജരായില്ല. മദ്യ നയവുമായി ബന്ധപ്പെട്ട അഴിമതികേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന് മുന്നില്‍ ഹാജരാകാന്‍ ആവില്ലെന്നാണ് അരവിന്ദ് കെജ്രിവാളിന്റെ നിലപാട്.