Newsperseconds.com

ഫേസ്ബുക്ക് ഗ്രൂപ്പിലൂടെ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനെതിരെ ജാതി അധിക്ഷേപം; യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

Capture

പത്തനംതിട്ട: ഫേസ്ബുക്ക് ഗ്രൂപ്പിലൂടെ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയെന്ന കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല കടപ്ര സ്വദേശി ശരത് നായരെയാണ് തിരുവല്ല പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തത്.

മന്ത്രി സന്നിധാനത്ത് നില്‍ക്കുന്ന ചിത്രങ്ങള്‍ സഹിതം വെച്ചാണ് ഫേസ്ബുക്ക് പേജിലൂടെ ജാതി അധിക്ഷേപം നടത്തിയത്. ഡിവൈഎഫ്‌ഐ നല്‍കിയ പരാതിയിലാണ് കേസ് എടുത്തത്. ശബരിമല സന്ദര്‍ശനം നടത്തിയ സമയത്തെ ഫോട്ടോ വെച്ചാണ് യുവാവ് ജാതീയമായ പോസ്റ്റ് ഇട്ടത്. എസ് സി- എസ് ടി വകുപ്പ് പ്രകാരവും കലാപാഹ്വാനത്തിനുള്ള വകുപ്പ് പ്രകാരവുമായാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

Share this Article

Leave a Comment