Newsperseconds.com

വര്‍ക്കലയില്‍ പുതുവര്‍ഷം ആഘോഷിക്കാനെത്തിയ യുവതിക്കു നേരെ ലൈംഗിക അതിക്രമം; യുവാവ് അറസ്റ്റില്‍

Capture

തിരുവനന്തപുരം: വര്‍ക്കലയില്‍ പുതുവര്‍ഷം ആഘോഷിക്കാനെത്തിയ യുവതിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. യുവാവ് മദ്യലഹരിയില്‍ അതിക്രമിച്ച് അകത്ത് കയറി യുവതിയ്ക്ക് നേരെ ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. കൊല്ലം ഇരവിപുരം സ്വദേശി അഖിലിനെയാണ് വര്‍ക്കല പൊലീസ് അറസ്റ്റ് ചെയ്തത്.

ബാംഗ്ലൂരില്‍ ഐടി മേഖലയില്‍ വര്‍ക്ക് ചെയ്യുന്ന ആറ് സുഹൃത്തുക്കള്‍ അടങ്ങുന്ന സംഘമാണ് വര്‍ക്കലയില്‍ ന്യൂയര്‍ ആഘോഷിക്കാന്‍ എത്തിയത്. ഓണ്‍ലൈനായി ബുക്ക് ചെയ്ത ഡോര്‍മിറ്ററിയില്‍ ആയിരുന്നു ഇവര്‍ക്ക് താമസ സൗകര്യം ഒരുക്കിയത്. ആഘോഷങ്ങളുടെ ഭാഗമായി ഇവര്‍ 6 പേരും മദ്യപിച്ചിരുന്നു. ആഘോഷങ്ങള്‍ക്ക് ശേഷം സംഘം ഡോര്‍മിറ്ററിയില്‍ എത്തി.

എന്നാല്‍ സംഘം വാതില്‍ ലോക്ക് ചെയ്യാന്‍ മറന്നു പോയി. തുടര്‍ന്ന് പുലര്‍ച്ചയോടെ യുവാവ് അതിക്രമിച്ച് കയറി യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. യുവതി ബഹളം വച്ചപ്പോള്‍ സുഹൃത്തുക്കള്‍ ഉണര്‍ന്നെങ്കിലും അതിക്രമം തടയാന്‍ ഇവര്‍ക്ക് കഴിഞ്ഞിരുന്നില്ല. പിന്നീട് ബഹളം കേട്ടെത്തിയ ജീവനക്കാരും മാനേജരും എത്തിയാണ് യുവതിയെ രക്ഷിച്ചത്. പോലീസ് സ്ഥലത്തെത്തി യുവാവിനെ അറസ്‌ററ് ചെയ്തു.

Share this Article

Leave a Comment