ന്യൂഡല്‍ഹി: ഇന്ത്യയില്‍ 761 പുതിയ കോവിഡ് കേസുകളും 12 മരണങ്ങളും രേഖപ്പെടുത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്ത് സജീവമായ കോവിഡ് 19 കേസുകളുടെ എണ്ണം വ്യാഴാഴ്ച 4,423 ല്‍ നിന്ന് 4,334 ആയി കുറഞ്ഞു.
കേരളത്തില്‍ 1,249, കര്‍ണാടകയില്‍ 1,240, മഹാരാഷ്ട്രയില്‍ 914, തമിഴ്നാട്ടില്‍ 190, ഛത്തീസ്ഗഡിലും ആന്ധ്രാപ്രദേശിലും 128 വീതവും സജീവമായ കേസുകളുണ്ട്.
പുതിയ 12 മരണങ്ങളില്‍ അഞ്ച് പേര് കേരളത്തില്‍ നിന്നും നാല് പേര് കര്‍ണാടകയില്‍ നിന്നും രണ്ട് പേര് മഹാരാഷ്ട്രയില്‍ നിന്നും രണ്ട് പേര് ഉത്തര്‍പ്രദേശില്‍ നിന്നുമാണ് റിപ്പോര്‍ട്ട് ചെയ്തത്.