Newsperseconds.com

കായംകുളത്ത് തനിക്ക് നേരിട്ട പരാജയം കാലുവാരിയതുകൊണ്ടെന്ന് മുൻ മന്ത്രി ജി സുധാകരൻ

Untitled Design (70)

2001ൽ കായംകുളത്ത് തനിക്ക് നേരിട്ട പരാജയം കാലുവാരിയതുകൊണ്ടെന്ന് തുറന്ന് പറഞ്ഞ് മുൻ മന്ത്രി ജി സുധാകരൻ. കായംകുളം താലൂക്ക് വരെ പ്രഖ്യാപിച്ചിട്ടും വോട്ട്കിട്ടിയില്ലെന്ന് സുധാകരൻ പറഞ്ഞു. കാലുവാരൽ കലയായി കൊണ്ടു നടക്കുന്നവർ കായംകുളത്തുണ്ടെന്നും സുധാകരൻ പറ‍ഞ്ഞു. ഇടതുപക്ഷക്കാരുടെ മനസ് ശുദ്ധമായിരിക്കണമെന്നും സുധാകരൻ പറഞ്ഞു. സോഷ്യലിസ്റ്റ് നേതാവ് പി എ ഹാരീസ് അനുസ്മരണ പ്രസംഗത്തിലായിരുന്നു സിപിഐഎമ്മിനെതിരെയുള്ള സുധാകരൻ്റെ പരാമർശം.

പാർട്ടി കേന്ദ്രമായ പത്തിയൂരിൽ സിപിഐഎം പ്രവർത്തകരുടെ വീട് ഒരു വിഭാഗം എറിഞ്ഞു തകർത്തു. മനസ്സിൽ ഒന്നു കരുതുക, പുറകിൽ ഉടുപ്പിനടിയിൽ കഠാര ഒളിപ്പിച്ചു പിടിക്കുക, കുത്തുക ഇതാണ് പലരുടെയും ശൈലിയെന്ന് സുധാകരൻ പറഞ്ഞു. കായംകുളത്ത് മത്സരിക്കുമ്പോൾ ഓരോ ദിവസവും കാല് വാരൽ നേരിട്ടിട്ടുണ്ട്. സിപിഐഎം നേതാവ് കെ കെ ചെല്ലപ്പൻ ഇലക്ഷൻ കമ്മിറ്റി സെക്രട്ടറിയായിട്ടും തനിക്ക് എതിരെ നിന്നു. തനിക്ക് വോട്ട് ചെയ്യരുതെന്ന് കെ കെ ചെല്ലപ്പൻ നടന്ന് പറഞ്ഞു. മുന്നൂറ് വോട്ടാണ് ആ ഭാഗത്ത് തനിക്ക് മറിഞ്ഞത്. കായംകുളത്ത് മത്സരിച്ചപ്പോൾ ആർഎസ്എസും പിഡിപിയുമെല്ലാം വോട്ട് മറിച്ചുവെന്നും സുധാകരൻ വ്യക്തമാക്കി. കാലുവാരൽ കലയായി കൊണ്ടു നടക്കുന്നവർ കായംകുളത്തുണ്ടെന്നും സുധാകരൻ പറഞ്ഞു.

തന്നോട് പാർട്ടി ശക്തികേന്ദ്രമായ മാരാരിക്കുളത്തും മാവേലിക്കരയിലും മൽസരിക്കാൻ പറഞ്ഞിട്ടുണ്ട്. എന്നാൽ താൻ മൽസരിച്ചത് യുഡിഎഫ് സ്വാധീനമണ്ഡലങ്ങളിലാണെന്നും സുധാകരൻ വ്യക്തമാക്കി.

Share this Article

Leave a Comment