Newsperseconds.com

തമിഴ്നാട് നീലഗിരിയില്‍ അമ്മയ്‌ക്കൊപ്പം നടന്നു പോകുകയായിരുന്ന മൂന്ന് വയസുകാരിയെ പുലി ആക്രമിച്ചുകൊന്നു

Capture

തമിഴ്നാട് നീലഗിരിയില്‍ അമ്മയ്‌ക്കൊപ്പം നടന്നു പോകുകയായിരുന്ന മൂന്ന് വയസുകാരിയെ പുലി ആക്രമിച്ചുകൊന്നു. ഝാര്‍ഖണ്ഡ് സ്വദേശികളായ ശിവശങ്കര്‍-ദേവി ദമ്പതികളുടെ മകള്‍ നാന്‍സിയാണ് കൊല്ലപ്പെട്ടത്. പന്തല്ലൂരിലെ തൊണ്ടിയാളം എന്ന സ്ഥലത്തുവച്ചാണ് കുഞ്ഞിനെ പുലി ക്രൂരമായി അക്രമിച്ചത്.

മേഖലയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുലിയുടെ ശല്യമുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. പത്ത് ദിവസത്തിനിടെ ആറ് പേരെയാണ് പുലി ആക്രമിച്ചത്. ആക്രമത്തില്‍ പരുക്കേറ്റ ഗോത്രവിഭാഗത്തില്‍പ്പെട്ട സരിത കഴിഞ്ഞ ദിവസം മരിച്ചു. രണ്ടു ദിവസം മുന്‍പ് കളിച്ചുകൊണ്ടിരുന്ന നാലുവയസുകാരനെയും പുലി ആക്രമിച്ചു.

Share this Article

Leave a Comment