പാലക്കാട്: കാഴ്ച ശക്തിയില്ലാത്ത ഗംഗാധരനും കുടുംബത്തിനും സഹായഹസ്തവുമായി ഷാഫി പറമ്പില്‍ എംഎല്‍എ. വീടെന്നുള്ള സ്വപ്നം ഷാഫി കുടുംബത്തിന് സാക്ഷാത്കരിച്ച് കൊടുക്കും. ഇതിനായുളള ശ്രമം തുടങ്ങിയതായി ഷാഫി അറിയിച്ചു. ജനറല്‍ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്ക് ലൈഫ് പദ്ധതിയിലടക്കം വീട് ലഭിക്കാത്ത സ്ഥിതിയുണ്ടെന്നും സര്‍ക്കാര്‍ ഇക്കാര്യം പരിഗണിക്കണമെന്നും എംഎല്‍എ ചൂണ്ടിക്കാട്ടി.
ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്ന കാഴ്ച നഷ്ടപ്പെട്ട രാംപറമ്പ് ഗംഗാധരനും കുടുംബവും ഒരു വീടിനായി നിരവധി തവണ അധികൃതരെ സമീപിച്ചെങ്കിലും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് അപേക്ഷ നിരസിക്കുകയായിരുന്നുവെന്ന് കുടുംബം പറയുന്നു.