Newsperseconds.com

ഹരിവരാസനം പുരസ്‌കാരം തമിഴ് പിന്നണി ഗായകന്‍ പി.കെ വീരമണി ദാസന്; ജനുവരി 15നു മന്ത്രി കെ രാധകൃഷ്ണന് പുരസ്‌കാരം സമ്മാനിക്കും

Capture

തിരുവനന്തപുരം: ഹരിവരാസനം പുരസ്‌കാരം ഈ കൊല്ലം തമിഴ് പിന്നണി ഗായകന്‍ പി.കെ വീരമണി ദാസന് ലഭിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാര്‍ഡ്. ജനുവരി 15നു ശബരിമല സന്നിധാനം ഓഡിറ്റോറിയത്തില്‍ വച്ച് മന്ത്രി കെ രാധകൃഷ്ണനാണ് പുരസ്‌കാരം സമ്മാനിക്കുക.

സര്‍വമത സാഹോദര്യം, സമഭാവന, സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിഗണിച്ചാണ് അവാര്‍ഡ്. കല്ലും മുള്ളും കാലുക്ക് മെത്തെ, മണികണ്ഠ സ്വാമി, ഇരുമുടി, സ്വാമിമാരേ അയ്യപ്പന്മാരേ തുടങ്ങി 6000 ത്തോളം ഗാനങ്ങള്‍ ഇദ്ദേഹം ആലപിച്ചിട്ടുണ്ട്. ദേവസ്വം സ്‌പെഷ്യല്‍ സെക്രട്ടറി എംജി രാജമാണിക്യം, ദേവസ്വം കമ്മീഷണര്‍ സിഎന്‍ രാമന്‍, പ്രൊഫ. പാല്‍കുളങ്ങര കെ അംബികാ ദേവി എന്നിവരടങ്ങിയ സമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.

Share this Article

Leave a Comment