Newsperseconds.com

എലിസബത്ത് രാജ്ഞിയെക്കാള്‍ കൂടുതല്‍ കാലം രാജ്ഞി പദവിയില്‍ ഇരുന്ന മാര്‍ഗ്രേത II ; ഡെന്മാർക്കിന്റെ രാജ്ഞിപദം ഒഴിയുന്നു

Untitled Design (17)

വടക്കെ യൂറോപ്പിൽ സ്കാന്റിനേവിയൻ പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരു രാജ്യമാണ്‌ ഡെന്മാർക്ക്‌. ഡെന്മാർക്കിനെയും അയൽ രാജ്യങ്ങളായ സ്വീഡൻ, നോർവേ എന്നീ രാജ്യങ്ങളെയും കൂട്ടി സ്കാന്ഡിനേവിയൻ രാജ്യങ്ങൾ എന്നാണ് വിളിക്കപ്പെടുന്നത്. ഭരണഘടനാനുസൃത രാജവാഴ്ച നിലനിൽക്കുന്ന ഈ രാജ്യം യൂറോപ്യൻ യൂണിയൻ, നാറ്റോ എന്നിവയിൽ അംഗമാണ്‌. ഡെന്മാർക്കിനെപ്പറ്റി പറയുമ്പോൾ ലോകത്തിലെ ഏറ്റവും അഴിമതി കുറഞ്ഞ രാജ്യമാണ് ഡെന്മാർക്ക്‌ എന്നു കൂടി എടുത്തുപറയേണ്ടതുണ്ട്. ബ്രിട്ടനിലേതിന് സമാനമായി രാജ ഭരണമാണ് ഡെന്മാർക്കും പിന്തുടരുന്നത്. മാര്‍ഗേത്ര രാജ്ഞിയാണ് നിലവിൽ ബ്രിട്ടന്റെ കീരീടാവകാശി. എന്നാൽ, ഇക്കഴിഞ്ഞ ഡിസംബർ 31നാണ് രാജ്ഞി സ്ഥാനം ഒഴിയുന്നതായി പ്രഖ്യാപിക്കുന്നത്. ഏറ്റവും കൂടുതല്‍ കാലം ഡെന്മാര്‍ക്കിന്റെ രാജ്ഞിയായ വ്യക്തിയെന്ന ബഹുമതിയും സ്വന്തമാക്കിയാണ് മാര്‍ഗ്രേത II സ്ഥാനമൊഴിയുന്നത്.

എലിസബത്ത് രാജ്ഞിയെക്കാള്‍ കൂടുതല്‍ കാലം രാജ്ഞി പദവിയില്‍ ഇരുന്നതിന്റെ റെക്കോര്‍ഡ് സ്വന്തമാക്കിയ ഡെന്മാര്‍ക്കിലെ മാര്‍ഗേത്ര രാജ്ഞി സ്ഥാനമൊഴിയുന്നതിനൊപ്പം തന്റെ മൂത്ത മകനും കിരീടാവകാശിയുമായ ഫ്രെഡ്രിക് രാജകുമാരന്‍ അധികാരത്തിലേറുമെന്നുമാണ് രാജ്ഞി അറിയിച്ചു. ഔദ്യോ​ഗികമായി ജനുവരി 14 ന് സ്ഥാനമൊഴിയൽ ചടങ്ങ് നടക്കും.

ഡെന്‍മാര്‍ക്കിന്റെ മുന്‍ രാജാവും മാര്‍ഗ്രേതയുടെ അച്ഛനും രാജാവുമായിരുന്ന ഫ്രഡറിക് IX-ന്റെ മരണത്തിന് പിന്നാലെ 1972-ലാണ് മാര്‍ഗ്രേത II, ഡെന്മാര്‍ക്കിന്റെ രാജ്ഞിപദത്തിലെത്തുന്നത്. 52 വര്‍ഷങ്ങള്‍ അതേ സിംഹാസനത്തില്‍ തുടര്‍ന്നു. ടെലിവിഷനിലൂടെയുള്ള വിടവാങ്ങല്‍ പ്രഖ്യാപനത്തിൽ മാര്‍ഗ്രേത II ഇങ്ങനെ പറഞ്ഞു ”ശരിയായ സമയം ആഗതമായിരിക്കുന്നു. 2023 ഫെബ്രുവരിയില്‍ ഒരു ശസ്ത്രക്രിയക്ക് വിധേയമായി. ഇതേ തുടര്‍ന്നാണ് ഭാവിയെ കുറിച്ച് ചിന്തിക്കാന്‍ തുടങ്ങിയത്. അടുത്ത തലമുറയിലേക്ക് ഉത്തരവാദിത്തങ്ങള്‍ ഏല്പിച്ചു നല്‍കാനുള്ള സമയം അതിക്രമിച്ചതായും തനിക്ക് തോന്നുന്നു”വെന്നും മാര്‍ഗ്രേത കൂട്ടിച്ചേർത്തു.

2022 സെപ്റ്റംബറില്‍ ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി II അന്തരിച്ചതോടെ, യൂറോപ്പില്‍ ഏറ്റവുമധികം കാലം അധികാരത്തിലിരുന്ന ചക്രവര്‍ത്തിനി എന്ന നേട്ടം മാര്‍ഗ്രേത IIനായിരുന്നു. ഡെന്മാര്‍ക്കിലെ ഏറ്റവും ജനപ്രീതിയുള്ള വ്യക്തിത്വങ്ങളില്‍ മുന്‍പന്തിയിലാണ് രാജ്ഞി. സ്ഥാനമൊഴിയല്‍ വാര്‍ത്ത ഡെന്മാര്‍ക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രഡറിക്സെനും സ്ഥിരീകരിച്ചിരുന്നു. രാജ്ഞിയുടെ ജീവിതകാലം മുഴുവനുമുള്ള ആത്മാര്‍ത്ഥമായ സേവനത്തിനും സമര്‍പ്പണത്തിനും പ്രധാനമന്ത്രി നന്ദിയും അറിയിച്ചു.

ഡെന്മാര്‍ക്കില്‍ അധികാരം തെരെഞ്ഞുടുക്കപെട്ട പാര്‍ലമെന്റിനും സര്‍ക്കാരിനുമാണെങ്കിലും വിവിധ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുന്നത് മുതല്‍ ദേശീയ ദിനാഘോഷങ്ങള്‍ വരെയുള്ള പരമ്പരാഗത ചുമതലകളോടെ രാജ്യത്തെ പ്രതിനിധീകരിക്കുന്നത് രാജാവോ രാജ്ഞിയോയാണ്. രാജാവ്/ രാജ്ഞി കക്ഷി രാഷ്ട്രീയത്തിന് അതീതനായി തുടരണമെന്നാണ് കരുതപ്പെടുന്നത്. ക്രിയാത്മകവും അതോടൊപ്പം തന്നെ തന്ത്രപരവുമായ വ്യക്തിത്വം വഴി തന്റെ ഭരണത്തിലുടനീളം മാര്‍ഗരത്തിനു ഡെന്മാര്‍ക്കിലെ ജനങ്ങളുടെ വിശാലമായ പിന്തുണ ലഭിച്ചിരുന്നു. മാര്‍ഗ്രേതയുടെ പുരാവസ്തു ഗവേഷണത്തോടുള്ള ഇഷ്ടവും വളരെ പേരുകേട്ടതാണ്.

ഫ്രെഡറിക് കത ഒന്‍പതാമന്‍ രാജാവിന്റെയും ഇന്‍ഗ്രിഡ് രാജ്ഞിയുടെയും മകളായി 1940-ലാണ് മാര്‍ഗ്രേതയുടെ ജനനം. 31-ആം വയസ്സില്‍ അധികാരത്തിലെത്തിയ മാര്‍ഗ്രേത, ഫ്രഞ്ച് നയതന്ത്രജ്ഞനായ ഹെന്റി ഡി ലാബോര്‍ഡ് ഡി മോണ്‍പെസാറ്റിനെ 1967-ല്‍ മാര്‍ഗ്രേത തന്റെ ജീവിത പങ്കാളിയാക്കി. കിരീടാവകാശിയായ ഫ്രെഡറിക് രാജകുമാരനും ജോക്കിം രാജകുമാരനുമാണ് മക്കൾ.

Share this Article

Leave a Comment