ഇന്തോനേഷ്യയിൽ ഭൂചലനം. തലൗദ് ദ്വീപുകളിലാണ് റിക്ടര്‍ സ്കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഇന്നലെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചനത്തിൽ നാശ നഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്‍സിഎസ് റിപ്പോര്‍ട്ട് അനുസരിച്ച് 80 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായിരിക്കുന്നത്.
അതേസമയം, ജപ്പാനിൽ പുതുവത്സര ദിനത്തിലുണ്ടായ ഭൂചലനത്തില്‍ നിരവധി പേര്‍ക്കാണ് ജീവന് നഷ്ടമായത്. റിക്ടര്‍ സ്കെയിലില്‍ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു. നൂറിലധികം പേര് മരിക്കുകയും 200 പേരെ കണാതായതായും ചെയ്തു. രാജ്യത്ത് 155 തുടർ ഭൂചലനങ്ങള്‍ അനുഭവപ്പെട്ടിരുന്നു.