Newsperseconds.com

ഗവര്‍ണര്‍ക്കെതിരെ അസഭ്യ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ഇടുക്കിയില്‍ സിപിഎം പ്രതിഷേധം

Capture

ഇടുക്കി: ഗവര്‍ണര്‍ക്കെതിരെ അസഭ്യ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ഇടുക്കിയില്‍ സിപിഎം പ്രതിഷേധം. ഗവര്‍ണര്‍ ഇന്ന് ഇടുക്കി സന്ദര്‍ശനം നടത്തുന്നതിനിടയിലാണ് സിപിഎം ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയത്. ആരിഫ് ഖാനെ തെമ്മാടി, താന്തോന്നി, എച്ചില്‍ പട്ടി തുടങ്ങി തെറിവിളികളോടെയുള്ള മുദ്രാവാക്യങ്ങളാണ് പ്രതിഷേധത്തിലെങ്ങും അലയടിച്ചത്.

അതേ സമയം, ഗവര്‍ണര്‍ക്കെതിരെ സിപിഎം സമരങ്ങള്‍ ശക്തമാകുമ്പോള്‍ തനിക്ക് ഇതൊന്നും പേടിയില്ലെന്നും ഒന്നിനേയും ഭയക്കുന്നില്ലെന്നും ഗവര്‍ണര്‍ പ്രതികരിച്ചു. ഗവര്‍ണറുടെ സന്ദര്‍ശത്തിന് മുന്നോടിയായി തന്നെ എല്‍ഡിഎഫ് ഇന്ന് ജില്ലാ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇടുക്കിയിലെ പരിപാടിയില്‍ പങ്കെടുക്കുമെന്ന് ഗവര്‍ണര്‍ ഉറച്ച നിലപാട് എടുക്കുകയായിരുന്നു.

നിയമസഭ ഏകകണ്ഠമായി പാസാക്കിയ ഭൂമി പതിവ് നിയമഭേദഗതി ബില്ലില്‍ ഒപ്പിടാത്തതിനെ തുടര്‍ന്നാണ്
സിപിഎം ഇപ്പോള്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം നടത്തുന്നത്. പട്ടയഭൂമിയിലെ ക്രമപ്പെടുത്തലുകളെന്ന കര്‍ഷകരുടെ എല്ലാകാലത്തെയും ആവശ്യം മുന്‍നിര്‍ത്തിയായിരുന്നു പ്രതിപക്ഷം ബില്ലിനോട് യോജിച്ചത്. എന്നാല്‍, ബില്ലിന്റെ മറവില്‍ കയ്യേറ്റക്കാര്‍ക്ക് നിയമസാധുത നല്‍കുമെന്നതടക്കമുള്ള പരാതികള്‍ വന്നതാണ് തീരുമാനമെടുക്കാന്‍ വൈകുന്നതെന്നാണ് ഗവര്‍ണര്‍ ഇക്കാര്യത്തില്‍ നല്‍കിയ വിശദീകരണം.

Share this Article

Leave a Comment