Newsperseconds.com

ഹരിയാനയില്‍ നിര്‍ത്തിയിട്ട ട്രക്കില്‍ കാറിടിച്ചു; അപകടത്തില്‍ രണ്ട് ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ദാരുണാന്ത്യം

Capture

ന്യൂഡല്‍ഹി: ഹരിയാനയിലെ സോനിപത് ജില്ലയില്‍ കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച് രണ്ട് ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച രാത്രി 11.30 ഓടെയാണ് അപകടമുണ്ടായത്.

നോര്‍ത്ത് വെസ്റ്റ് ജില്ലയിലെ സ്‌പെഷ്യല്‍ സ്റ്റാഫിലെ ഇന്‍സ്‌പെക്ടര്‍ ദിനേഷ് ബെനിവാള്‍, ആദര്‍ശ് നഗര്‍ പൊലീസ് സ്റ്റേഷനിലെ എടിഒ ഇന്‍സ്‌പെക്ടര്‍ രണ്‍വീര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. രാത്രി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചതായി ഹരിയാനയിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇരുവരും സഞ്ചരിച്ചിരുന്ന കാര്‍ പാര്‍ക്ക് ചെയ്തിരുന്ന ട്രക്കില്‍ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ പറയുന്നത്. മൂടല്‍മഞ്ഞ് കാരണം അവര്‍ക്ക് ട്രക്ക് നിര്‍ത്തിയിട്ടത് കാണാന്‍ കഴിയാതെയാണ് അപകടം സംഭവിച്ചതെന്നാണ് പോലീസ് പറയുന്നത്.

Share this Article

Leave a Comment