Newsperseconds.com

പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലെത്തും; 16ാം തീയതി എറണാകുളത്ത് റോഡ് ഷോ നടത്തും

Untitled Design (24)

പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും 2 ദിവസത്തേക്ക് കേരളത്തിലെത്തും. ഈ മാസം 16,17 തീയതികളിൽ കേരളത്തിൽ തുടരുന്ന പ്രധാനമന്ത്രി, 16ാം തീയതി എറണാകുളത്ത് റോഡ് ഷോ നടത്തും.

ബുധനാഴ്ച രാവിലെ ഏഴിന് ഗുരുവായൂരിൽ എത്തുന്ന മോദി സുരേഷ് ഗോപിയുടെ മകളുടെ വിവാഹം, സമൂഹവിവാഹം എന്നീ ചടങ്ങുകളിൽ പങ്കെടുക്കും. കൂടാതെ ക്ഷേത്രദർശനവും നടത്തും. കൊച്ചിയിൽ പാർട്ടി നേതൃയോഗത്തിലും വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിലും പങ്കെടുത്തതിന് ശേഷം ഉച്ചതിരിഞ്ഞ് പ്രധാനമന്ത്രി മടങ്ങിപ്പോകും.

ജനുവരി 3 ന് പ്രധാനമന്ത്രി കേരളത്തിലെത്തിയിരുന്നു. സ്ത്രീ ശക്തി മോദിക്കൊപ്പം എന്ന പേരിലുള്ള പരിപാടിക്കായി തൃശൂരിൽ എത്തിയ നരേന്ദ്ര മോദി റോഡ് ഷോ നടത്തിയ ശേഷമാണ് വേദിയിലെത്തിയത്

Share this Article

Leave a Comment