Newsperseconds.com

രാഹുല്‍ മാങ്കൂട്ടത്തിന്റെ അറസ്റ്റ്; ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നാളെ പ്രതിഷേധം

Capture

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തെ വീട്ടില്‍ കയറി അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി നാളെ പ്രതിഷേധം. നാളെ വൈകുന്നേരം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും സംഘടിപ്പിക്കാന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി ആഹ്വാനം ചെയ്തു.

രാഹുല്‍ മാങ്കൂട്ടത്തെ അറസ്റ്റ് ചെയ്തതില്‍ വ്യാപക പ്രതിഷേധവും സംഘര്‍ഷവുമാണ് നടന്നത്. കേരളത്തിന്റെ യുവശബ്ദങ്ങളെ അടിച്ചൊതുക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനമാണിതെന്നും ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങളില്‍നിന്നു മുഖം രക്ഷിക്കാന്‍ മുഖ്യമന്ത്രി നടത്തുന്ന പരാക്രമങ്ങളാണിതെന്നും സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണന്‍ അറിയിച്ചു.

ശബ്ദമുയര്‍ത്തുന്നവരെ വാ അടപ്പിക്കുകയും ജയിലിലടച്ച് നിശബ്ദമാക്കാനുമാണ് പിണറായി ശ്രമിക്കുന്നത്.
പരിതാപകരമായ അവസ്ഥയില്‍ക്കൂടി കടന്നുപോകുന്ന ജനങ്ങളെ വീണ്ടും സര്‍ക്കാര്‍ ദ്രോഹിക്കുകയാണ്. മുഖ്യമന്ത്രിയുടെ ജനദ്രോഹ നയങ്ങളെ പാര്‍ട്ടി ചോദ്യം ചെയ്യുക തന്നെ ചെയ്യുമെന്നും രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

Share this Article

Leave a Comment