രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിനു പിന്നാലെ അഭിനയത്തില്‍ നിന്ന് ഇടവേളയെടുക്കാനുള്ള ഒരുക്കത്തില്‍ ദളപതി വിജയ്. അവസാനമായി അഭിനയിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എച്ച് വിനോദാണ്. ചെന്നൈയില്‍ നടന്ന ഒരു അവാര്‍ഡ് ഷോയിലാണ് ‘തുണിവ്’ സംവിധായകന്‍ ആദ്യമായി വാര്‍ത്ത സ്ഥിരീകരിച്ചത്. വിജയ് തന്റെ അറുപത്തിയൊമ്പതാം ചിത്രം പൂര്‍ത്തിയാക്കും, മുഴുവന്‍ സമയ രാഷ്ട്രീയക്കാരനാകാന്‍ സിനിമയോട് പൂര്‍ണ്ണമായും വിടപറയും. മഗുഡം അവാര്‍ഡില്‍ സംവിധായകന്‍ എച്ച് വിനോദും ചിത്രത്തെ കുറിച്ച് സംസാരിക്കുകയും ദളപതി വിജയ്, അജിത് കുമാര്‍ എന്നിവരെ കുറിച്ച് വാക്കുകള്‍ പങ്കിടുകയും ചെയ്തു.
ഓഗസ്റ്റ് 15 ന് ചെന്നൈയില്‍ നടന്ന അവാര്‍ഡ് ഷോയിലെ അതിഥികളില്‍ ഒരാളായിരുന്നു എച്ച് വിനോദ്. ബിജെപി അംഗം അണ്ണാമലൈ, സംവിധായകന്‍ വസന്ത് സായി എന്നിവര്‍ക്കൊപ്പം അദ്ദേഹം വേദി പങ്കിട്ടു. ചടങ്ങില്‍ സംസാരിച്ച എച്ച് വിനോദ്, ദളപതി വിജയുടെ അവസാന ചിത്രം താന്‍ സംവിധാനം ചെയ്യുമെന്ന് സ്ഥിരീകരിച്ചു. ‘തളപതി 69’ ഒരു വാണിജ്യ സിനിമയായിരിക്കുമെന്നും ഊഹിച്ചതുപോലെ ഒരു രാഷ്ട്രീയ സിനിമയായിരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദളപതി 69നെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം വൈകാതെയുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ദി ഗ്രേറ്റസ്റ്റ് ഓള്‍ ടൈം ആണ് വിജയ് യുടെ റിലീസിന് ഒരുങ്ങുന്ന ചിത്രം. ഇരട്ട വേഷത്തിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. ഓഗസ്റ്റ് 17നാണ് ചിത്രത്തിന്റെ റിലീസ്. ദളപതി 69 പൂര്‍ത്തിയായി കഴിഞ്ഞാല്‍ രാഷ്ട്രീയത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് താരം.