Newsperseconds.com

‘ഉപദ്രവങ്ങളൊന്നുമില്ലാത്ത, സമാധാനവും സന്തോഷവുമുള്ള ദീപാവലി; കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് ഗായിക അമൃത സുരേഷ്; ചിത്രങ്ങള്‍ വൈറല്‍

Untitled 1

അടുത്തിടെ സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കുടുംബമാണ് ഗായിക അമൃത സുരേഷിന്റേത്. മുന്‍ഭര്‍ത്താവുമായുള്ള പ്രശ്‌നങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വലിയ വിവാദങ്ങളാണ് സൃഷ്ടിച്ചത്. കടുത്ത മാനസിക സമ്മര്‍ദ്ദത്തിലൂടെ കടന്നു പോയ അമൃതയുടേയും കുടുംബത്തിന്റേയും നിരവധി വീഡിയോകളും ലൈവുകളും പ്രേക്ഷകര്‍ കണ്ടിരുന്നു. ഇപ്പോള്‍ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് ആരാധകര്‍ക്ക് ആശംസകള്‍ അറിയിച്ചിരിക്കുകയാണ് കുടുംബം. അമൃത സുരേഷും അനിയത്തി അഭിരാമി സുരേഷും മകള്‍ പാപ്പുവും അമ്മ ലൈലയും ഒന്നിച്ചുള്ള പുതിയ വീഡിയോ ആണ് വൈറല്‍ ആകുന്നത്.

വീട്ടില്‍ ദീപങ്ങള്‍ തെളിയിച്ചും പൂക്കളാല്‍ അലങ്കരിച്ചും പരസ്പരം മധുരം പങ്കിട്ട് നാലുപേരും ഒന്നിച്ചുള്ള ദീപാവലി വിശേഷങ്ങളാണ് വീഡിയോയിലുള്ളത്. നീണ്ട 14 വര്‍ഷത്തെ വേദനകള്‍ക്ക് വിരാമമിട്ട് തങ്ങള്‍ അല്‍പം സന്തോഷത്തിലേക്ക് എത്തിയെന്നും ഉപദ്രവങ്ങളൊന്നുമില്ലാത്ത, സമാധാനമുള്ള ഒരു ദീപാവലി ദിനമാണ് കടന്നു പോകുന്നതെന്നും അമൃത വിഡിയോയില്‍ പറഞ്ഞു. കഴിഞ്ഞ കുറച്ചു കാലങ്ങളായി കടുത്ത മാനസികാഘാതങ്ങളിലൂടെയാണ് കടന്നുപോയത്. മനസ്സിനെ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്നും എത്രയും പെട്ടെന്ന് പഴയ സന്തോഷങ്ങളിലേക്കു മടങ്ങി വരുമെന്നും അമൃത സുരേഷ് വിഡിയോയില്‍ പറഞ്ഞു. തങ്ങളെ മനസ്സിലാക്കി ഇതു വരെ കൂടെ നിന്നവര്‍ക്ക് നന്ദിയെന്നും തുടര്‍ന്നും ഈ പിന്തുണ നല്‍കണമെന്നും അമൃത പങ്കുവെച്ചു. വീഡിയോക്ക് താഴെ പോസിറ്റീവ് കമന്റുകളാണ് ഏറെയും. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് പുതിയ വീഡിയോയും ചിത്രങ്ങളും അമൃത സുരേഷ് പങ്കുവെച്ചത്.

Share this Article

Leave a Comment