Newsperseconds.com

ഓപ്പറേഷൻ സിന്ധൂര്‍ന് പിന്തുണ അറിയിച്ച് റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (അത്വാവാല) ദേശീയ സെക്രട്ടറി ജനറൽ ഡോ. രാജീവ് മേനോൻ

Rpi Rajeev Menon

ന്യൂഡല്‍ഹി: പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യ നടത്തിയ തിരിച്ചടിയായ ഓപ്പറേഷന്‍ സിന്ധൂര്‍ന് റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (അത്വാവാല) ശക്തമായ പിന്തുണ അറിയിച്ചു. പാര്‍ട്ടിയുടെ ദേശീയ സെക്രട്ടറി ജനറല്‍ ഡോ.രാജീവ് മേനോന്‍ ആണ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചത്.

“ദേശത്തിന്റെ സുരക്ഷയ്ക്കും സഖ്യബലങ്ങളുടെ ധീരതയ്ക്കുമുള്ള തെളിവാണ് ഈ ഓപ്പറേഷന്‍. ഭീകരതയ്‌ക്കെതിരെ ശക്തമായ നിലപാട് രാജ്യത്തിന് അനിവാര്യമാണ്,” എന്ന് ഡോ.രാജീവ് മേനോൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ഓപ്പറേഷനിലൂടെ ഇന്ത്യ ആഗോള തലത്തിൽ ശക്തമായ സന്ദേശം നൽകുന്നുണ്ടെന്നും, ഭീകരതയ്‌ക്കെതിരായ യുദ്ധത്തിൽ ഒരുമിച്ചുനിൽക്കുന്ന എല്ലാ രാഷ്ട്രീയ കക്ഷികളും ഈ ഘട്ടത്തിൽ ഒരേ ശബ്ദത്തില്‍ സംസാരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്‍റെ ഐക്യത്തിനും സുരക്ഷയ്ക്കുമെതിരെ വരുന്ന ഏത് ശക്തിക്കും നേരെ കർശനമായ നടപടിയെടുക്കേണ്ടത് അനിവാര്യമാണെന്ന് ഡോ.രാജീവ് മേനോൻ വ്യക്തമാക്കി.

Share this Article

Leave a Comment