കേരളീയം തലസ്ഥാനത്തിന്റെ മുഖമുദ്രയാകുമെന്ന് മുഖ്യമന്ത്രി പിണറയി വിജയൻ. ഭാവി കേരളത്തിന് ഉതകുന്ന പരിപാടിയാണ് കേരളീയമെന്നും കേരളത്തിന് മാത്രമായി ഒരു വ്യക്തിത്വവും സത്തയുമുണ്ടെന്നും മുഖ്യമന്ത്രി കേരളീയം പരിപാടിയിൽ പറഞ്ഞു. കേരളത്തിന്റെ പ്രത്യേകതകളെ നമ്മൾ പലപ്പോഴും തിരിച്ചറിയുന്നില്ല. അതുകൊണ്ടുതന്നെ നമ്മുടെ പ്രത്യേകതകളെ നമുക്ക് ലോകത്തിന് മുന്നി. അവതരിപ്പിക്കാൻ കഴിയാതെ പോകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുതിക്കുന്ന കേരളത്തെ ലോകത്തിന് മുന്നിൽ നമുക്ക് അവതരിപ്പിക്കേണ്ടതുണ്ട്. അതിന് കേരളീയം പരിപാടിയിലൂടെ സാധിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേത്തു. ഇനി എല്ലാവർഷവും കേരളീയം പരിപാടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. കേരളത്തിലെ നവോത്ഥാനം വ്യത്യസ്തമാണ്. അരനൂറ്റാണ്ട് കൊണ്ട് ഒരു നൂറ്റാണ്ട് ദൂരം നമ്മൾ ഓടി തീർത്തു. ആഗോള പുരോഗതിയുടെ കുതിപ്പിനൊത്ത് കേരളം നീങ്ങുകയാണെന്നും മഖ്യമന്ത്രി പറഞ്ഞു.
പലയിടങ്ങളിൽ പോയി തേൻ സംഭരിക്കുന്ന തേനീച്ചകളെ പോലെയാണ് മലയാളികൾ. സമ്പൂർണ സാക്ഷരത നേടി. ജനകീയ ആസൂത്രണം ഫലപ്രദമായി നടപ്പാക്കപ്പെട്ടു. കൊവിഡിന് മുന്നിൽ ലോകം പകച്ച് നിന്നപ്പോൾ കേരളം അതിനെ മാതൃകാപരമായി നേരിട്ടു. ആഗോള നിലവാരത്തിലേക്ക് ആരോഗ്യരംഗത്തെ ഉയർത്താൻ കേരളത്തിന് സാധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.