പുരാതനമായ ആറന്മുള ക്ഷേത്രവും, ചരിത്ര പ്രസിദ്ധമായ ആറന്മുള വള്ളംകളിയും ആറന്മുളയുടെ കലാസാംസ്ക്കാരിക നിലനിർത്തുമ്പോൾ ആറന്മുളയുടെ കരകൗശല വെെദഗ്ധ്യം ഉയർത്തുന്നതാണ് ആറന്മുളക്കണ്ണാടി.

ആറന്മുള കണ്ണാടിയുടെ നിർമ്മാണം ഏതാനും വിശ്വകർമ തറവാടുകളുടെ പാവന സ്വത്തായി ഇന്നും സൂക്ഷിച്ച് പോരുന്നു. ആറന്മുളക്കണ്ണാടിക്കൊപ്പം കരകൗശല വിദ്യയുടെ അനവദ്യ മേഖലകളെ കൂടി ആളുകളിലേക്ക് എത്തിക്കാൻ വിശ്വബ്രാഹ്മണ ആറന്മുള മെറ്റൽ മിറർ നിർമ്മാൺ സൊസെെറ്റിയുടെ നേതൃത്വത്തിൽ കരകൗശല ഉത്പന്നങ്ങളുടെ പ്രദർശന വിപണന മേള ‘വെെഭവ് 2023’ എന്ന പേരിൽ നവംബർ 17 മുതൽ 21 വരെ ( വൃശ്ചികം 1 മുതൽ 5 വരെ ) സംഘടിപ്പിക്കുന്നു. ആറന്മുള ശ്രീ വിനായക ഓഡിറ്റോറിയത്തിൽ വച്ചു നടക്കുന്ന പ്രദർശന വിപണന മേളയിൽ എല്ലാവർക്കും പങ്കെടുക്കാവുന്നതാണ്.
വിദേശ വിപണിയിൽ ഒരു അൽഭുത കരകൗശല വസ്തുവായി മാറിയിരിക്കുന്ന ആറന്മുളക്കണ്ണാടി കേരളത്തിന്റെ പൈതൃക ബിംബങ്ങളിലൊന്നായിതന്നെ ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടതാണ്. ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തിലും കേരളത്തിൽ നിന്നുള്ള ആറന്മുളക്കണ്ണാടി സ്ഥാനംപിടിച്ചിട്ടുണ്ട്. കേരളത്തിന്റെ തനതായ പൈൈതൃകം വിളിച്ചോതുന്ന പ്രദർശന വിപണന മേള പുതുതലമുറയെ നമ്മുടെ കരകൗശല വൈദഗ്ധ്യം മനസിലാക്കാൻ സഹായിക്കുമെന്ന് പ്രസിഡണ്ട് സിന്ധു വിശ്വസാരഥിയും പറയുന്നു.