ചെന്നൈ: തമിഴ് സംവിധായകന്‍ സുരേഷ് സംഗയ്യ അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് രാജീവ് ഗാന്ധി ആശുപത്രിയില്‍ കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു. ഒരു കിടയിന്‍ കരുണൈ മനു എന്ന തമിഴ് ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രം മികച്ച നിരൂപക പ്രശംസ നേടിയതിനൊപ്പം ബോക്സ് ഓഫിസിലും വിജയമായി. തമിഴ് സിനിമ മേഖലയില്‍ നിന്നുള്ള നിരവധി പേര്‍ സുരേഷിന് ആദരാഞ്ജലി അര്‍പ്പിച്ചു.
എം മണികണ്ഠന്‍ സംവിധാനം ചെയ്ത കാക്ക മൊട്ടൈയിലൂടെ സഹസംവിധായകനായാണ് സുരേഷ് സിനിമാജീവിതം ആരംഭിക്കുന്നത്. രണ്ടാമത്തെ ചിത്രമായ സത്യ സോതനൈ 2021ലാണ് റിലീസായത്. എന്നാല്‍ ചിത്രം വിജയമായില്ല. യോഗി ബാബുവിനെ നായകനാക്കി പുതിയ സിനിമ സംവിധാനം ചെയ്യാന്‍ ഒരുങ്ങുകയായിരുന്നു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ചിത്രം റിലീസ് ചെയ്യുമെന്നാണ് പറഞ്ഞിരുന്നത്. അതിനിടെയാണ് അപ്രതീക്ഷിത വിയോഗം.