Newsperseconds.com

ശിവഗിരി തീര്‍ത്ഥാടനം; ജില്ലയിലെ അഞ്ച് സ്‌കൂളുകളില്‍ ഔദ്യോഗിക സേവനമനുഷ്ടികുന്ന പോലീസുകാര്‍ക്ക് താമസ സ്ഥലം ഒരുക്കി

Capture

വര്‍ക്കല: ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് അവധി പ്രഖ്യാപിച്ച സ്‌കൂളുകളില്‍ തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ഔദ്യോഗിക സേവനമനുഷ്ടികുന്ന പോലീസുകാര്‍ക്കും മറ്റു വകുപ്പുകളിലുള്ളവര്‍ക്കും താമസ സ്ഥലം ഒരുക്കി.

അഞ്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ജനുവരി ഒന്ന് വരെ അവധി പ്രഖ്യാപിച്ചിട്ടുള്ളത്. വര്‍ക്കല ഗവ. എച്ച്എസ്എസ്, വര്‍ക്കല ഗവ എല്‍പിഎസ്, ഞെക്കാട് ഗവ എച്ച് എസ്എസ്, ചെറുന്നിയൂര്‍ ഗവ. എച്ച് എസ്, വര്‍ക്കല എസ്വി പുരം ഗവ എല്‍പിഎസ് തുടങ്ങിയ സ്‌കൂളുകളില്‍ പോലീസുകാര്‍ക്ക് താമസം ഒരുക്കിയത്.

ജനുവരി മുപ്പത് വരെ നടക്കുന്ന 91 ാമത് ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ഔദ്യോഗിക സേവനമനുഷ്ടികുന്ന പോലീസുകാര്‍ക്കും മറ്റു വകുപ്പുകളിലുള്ളവര്‍ക്കും താമസ സ്ഥലം ഒരുക്കുവാന്‍ വേണ്ടിയാണ് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചത്.

Share this Article

Leave a Comment