മോസ്‌കോ നഗരത്തില്‍ സംഗീത പരിപാടിക്കിടെയുണ്ടായ വെടിവെപ്പിലും ബോംബാക്രമണത്തിലും 60ലേറെ പേര്‍ കൊല്ലപ്പെട്ടു. ക്രോക്കസ് സിറ്റി ഹാളിലാണ് അക്രമണമുണ്ടായത്. 60 പേര്‍ കൊല്ലപ്പെടുകയും 145-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത നികൃഷ്ടമായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ്‌ഐല്‍ ഏറ്റെടുത്തു.
വെറ്ററന്‍ റോക്ക് ബാന്‍ഡ് പരിപാടി കാണാനെത്തിയ ജനക്കൂട്ടത്തിനിടയിലേക്ക് ഓട്ടോമാറ്റിക് ആയുധങ്ങളുമായി അഞ്ചംഗ അക്രമി സംഘം വെടിയുതിര്‍ക്കുകയായിരുന്നു. സൈനികരുടേതുപോലുള്ള വസ്ത്രം ധരിച്ചെത്തിയ അഞ്ചംഗ സംഘം ജനക്കൂട്ടത്തിലേക്ക് ബോംബ് എറിയുകയും ചെയ്തു. രണ്ട് തവണയുണ്ടായ സ്ഫോടനത്തില്‍ വന്‍ തീപിടുത്തമുണ്ടായി. തീപടര്‍ന്ന് ഹാളിന്റെ മേല്‍ക്കൂര ഇടിഞ്ഞുവീണു. തീപടര്‍ന്ന കെട്ടിടത്തിനുള്ളില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഭീകരാക്രമണമാണ് നടന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.
അറുപതിലധികം പേര്‍ കൊല്ലപ്പെട്ടതായി റഷ്യന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 145 ഓളം പേര്‍ക്ക് പരിക്കേറ്റതായും അതില്‍ 60 ഓളം പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യ ഉദ്യോഗസ്ഥര്‍ അറിയിച്ചു. മോസ്‌കോയിലെ ഏറ്റവും പ്രശസ്തമായ ക്രോക്കസ് സിറ്റി ഹാളില്‍ ഏകദേശം 6,200 പേര്‍ക്ക് നില്‍ക്കാന്‍ കഴിയും.