ഡെന്‍വര്‍: കൊളറാഡോ സുപ്രീം കോടതി മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ യുഎസ് ഭരണഘടനയുടെ വിമത ക്ലോസ് പ്രകാരം വൈറ്റ് ഹൗസിലേക്ക് അയോഗ്യനാക്കി പ്രഖ്യാപിച്ചു. കൂടാതെ, പ്രസിഡന്‍ഷ്യല്‍ പ്രൈമറി ബാലറ്റില്‍ നിന്ന് അദ്ദേഹത്തെ നീക്കം ചെയ്യുകയും ചെയ്തു.
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.
2021 ജനുവരി 6 ന് യുഎസ് ക്യാപിറ്റലിനു നേരെ ട്രംപിന്റെ അനുയായികള്‍ നടത്തിയ ആക്രമണത്തിലെ പങ്ക് ചൂണ്ടികാണിച്ചാണ് കോടതി ട്രംപിനെ തിരഞ്ഞെടുപ്പില്‍ നിന്നും വിലക്കിയിരിക്കുന്നത്. കൊളറാഡോ സംസ്ഥാനത്തില്‍ മാത്രമാണ് വിലക്ക് ബാധകം. 14-ാം ഭേദഗതിയിലെ സെക്ഷന്‍ 3 ഒരു പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ അയോഗ്യനാക്കാന്‍ ഉപയോഗിക്കുന്നത് ചരിത്രത്തില്‍ ആദ്യമായിട്ടാണ്.