ഇടുക്കി ചിന്നക്കനാലിലെ റിസോർട്ടിന്റെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎയുടെ മൊഴിയെടുക്കും. നികുതിവെട്ടിപ്പ് നടത്തി എന്ന പരാതിയിൽ തൊടുപുഴ വിജിലൻസ് ഡിവൈഎസ്പിയാണ് മൊഴിയെടുക്കുക. രാവിലെ 11 മണിക്ക് തൊടുപുഴ വിജിലൻസ് ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ്. ആദ്യമായാണ് കേസില്‍ മാത്യു കുഴല്‍നാടന്റെ മൊഴിയെടുക്കാന്‍ നോട്ടീസ് നല്‍കുന്നത്.
രജിസ്ട്രേഷനിൽ വില കുറച്ചു കാട്ടി നികുതി വെട്ടിപ്പ് നടത്തിയെന്നാണ് മാത്യു കുഴൽനാടൻ എംഎൽഎയ്ക്കുള്ള പരാതി. ബെനാമി ഇടപാടിലൂടെ ആറു കോടിയോളം രൂപ വിലമതിക്കുന്ന ഭൂമിയും ആഡംബര റിസോർട്ടും കുഴൽനാടൻ സ്വന്തമാക്കിയെന്നും പരാതിയിൽ പറയുന്നു. സത്യവാങ്മൂലത്തില്‍ പറഞ്ഞതിനെക്കാള്‍ 30 ഇരട്ടി സ്വത്ത് മാത്യു നേടിയിട്ടുണ്ടെന്നും ആരോപണമുണ്ട്. സി.പി.ഐ.എം. എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനനാണ് കേസിലെ പരാതിക്കാരന്‍.