Newsperseconds.com

പലസ്ഥീന്‍ ജനതക്ക് ഐക്യദാര്‍ഡ്യവുമായി മുസ്ലീം ലീഗിന്റെ മനുഷ്യാവകാശ മഹാറാലി; ഇന്ന് വൈകിട്ട് മൂന്ന് മുതല്‍ കോഴിക്കോട് കടപ്പുറത്ത്

Palestinians search for casualties under the rubble of a house destroyed in Israeli strikes in Khan Younis in the southern Gaza Strip October 16, 2023. REUTERS/Ibraheem Abu Mustafa

കോഴിക്കോട് : പലസ്ഥീന്‍ ജനതയെ കൂട്ടക്കൊല ചെയ്യുന്ന ഇസ്രയേലിന്റെ യുദ്ധവെറിക്കെതിരെ പാലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഡ്യവുമായി മുസ്ലീം ലീഗ് നടത്തുന്ന മനുഷ്യാവകാശ മഹാ റാലി. ഇന്ന് വൈകിട്ട് മൂന്ന് മുതല്‍ കോഴിക്കോട് കടപ്പുറത്താണ് റാലി നടക്കുക. കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ മുഖ്യാതിഥിയാകും.

ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് റാലി ഉദ്ഘാടനം ചെയ്യുക. സമസ്തയ്ക്ക് ക്ഷണമില്ല. സമസ്ത വിവാദങ്ങള്‍ക്ക് ശേഷം നടക്കുന്ന പ്രധാന പരിപാടി എന്ന നിലയില്‍ വന്‍ ജനപങ്കാളിത്തം ഉറപ്പ് വരുത്താനുള്ള ഒരുക്കത്തിലാണ് ലീഗ്. റാലിയോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ ഉച്ചക്ക് ശേഷം ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Share this Article

Leave a Comment