Newsperseconds.com

സഭാ അധികൃതര്‍ നിരന്തരമായി വിവാഹം മുടക്കി; വൈരാഗ്യത്തിന്റെ പേരില്‍ കുരിശുപള്ളികള്ളികള്‍ക്ക് കല്ലെറിഞ്ഞ യുവാവ് അറസ്റ്റില്‍

Capture

ഇടുക്കി: വിവാഹം നിരന്തരമായി മുടക്കുന്ന സഭാ അധികൃതരോടുള്ള വൈരാഗ്യത്തിന്റെ പേരില്‍ കുരിശുപള്ളികള്ളികള്‍ക്ക് കല്ലെറിഞ്ഞ യുവാവ് അറസ്റ്റില്‍. പുളിയന്മല പിറ്റിആര്‍ ചെറുകുന്നേല്‍ ജോബിനാണ് (35) പിടിയിലായത്. സഭാ അധികൃതര്‍ നിരന്തരമായി ജോബിന്റെ കല്യാണം മുടക്കി എന്ന വൈരാഗ്യത്തിലാണ് വിവിധ ക്രൈസ്തവ സഭകളുടെ കുരിശുപള്ളികള്‍ യുവാവ് കല്ലെറിഞ്ഞത്. കട്ടപ്പന, കമ്പംമേട്ട്, ചേറ്റുകുഴി തുടങ്ങിയ സ്ഥലങ്ങളിലുള്ള കുരിശുപള്ളികളിലാണ് അക്രമം നടത്തിയത്.

മാര്‍ച്ച് 12 ന് പുലര്‍ച്ചെയാണ് ജോബിന്‍ ഓര്‍ത്തഡോക്സ്, കത്തോലിക്കാ സഭകളുടെ കീഴിലെ എട്ടോളം കുരിശുപള്ളികളുടെ ചില്ലുകള്‍ തകര്‍ത്തത്. ബൈക്കിലെത്തിയാണ് അക്രമണം നടത്തിയത്. എട്ടോളം കുരിശുപള്ളികളുടെ ചില്ലുകള്‍ എറിഞ്ഞു തകര്‍ക്കുകയായിരുന്നു. പുളിയന്മല അമലമനോഹരി കപ്പേളയുടെ ചില്ല് ബൈക്കില്‍ എത്തി എറിഞ്ഞു തകര്‍ക്കുന്ന സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് പോലീസ് പ്രതിയെ വീട്ടില്‍ നിന്ന് പിടികൂടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളും പ്രതി ഉപയോഗിച്ചിരുന്ന ബൈക്കുമാണ് പിടികൂടാന്‍ സഹായകമായത്.

Share this Article

Leave a Comment