Newsperseconds.com

തലങ്ങും വിലങ്ങും കുഞ്ഞിനെ കട്ടിലിലേക്ക് എറിഞ്ഞു; രണ്ടരവയസ്സുകാരി നേരിട്ടത് അതിക്രൂരമര്‍ദ്ദനം; പിതാവ് ഫായിസിനെ പോലീസ് അറസ്റ്റ് ചെയ്തു

Capture

മലപ്പുറം: കാളികാവ് ഉദിരംപൊയിലിലെ രണ്ടര വയസ്സുകാരിയുടെ മരണത്തില്‍ പിതാവ് മുഹമ്മദ് ഫായിസിനെ പോലീസ് അറസ്റ്റ് ചെയ്തു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള കുറ്റവും ഫായിസിന് മേല്‍ ചുമത്തിയിട്ടുണ്ട്. ക്രൂരമായ മര്‍ദ്ദനമാണ് കുഞ്ഞിന്റെ മരണത്തിന് കാരണമായതെന്ന് പോസ്റ്റ് മോര്‍ട്ട റിപ്പേര്‍ട്ടില്‍ കണ്ടെത്തി.

കുഞ്ഞിനെ ക്രൂരമായി മര്‍ദ്ദിച്ചത് വ്യക്തമാണ്. തലങ്ങും വിലങ്ങും കുഞ്ഞിനെ കട്ടിലിലേക്ക് എറിഞ്ഞിട്ടുണ്ട്. കൂടാതെ സിഗരറ്റ് കൊണ്ട് കുഞ്ഞിന്റെ ശരീരത്തില്‍ മുറിവേല്‍പ്പിച്ചിട്ടുണ്ട്. കുഞ്ഞിന്റെ ശരീരത്തില്‍ പഴയതും പുതിയതുമായ നിരവധി മുറിവുകള്‍ ഉണ്ടായിരുന്നു. തലയില്‍ രക്തം കട്ട പിടിച്ച നിലയിലാണ്. കുഞ്ഞിന്റെ തലയ്ക്ക് മുമ്പ് മര്‍ദ്ദനമേറ്റപ്പോള്‍ സംഭവിച്ച രക്തസ്രാവത്തിന്റെ മുകളില്‍ വീണ്ടും മര്‍ദ്ദനമേറ്റത് മരണത്തിന് കാരണമായി.

മര്‍ദ്ദനത്തില്‍ വാരിയെല്ലുകളും പൊട്ടിയിരുന്നു. കുഞ്ഞ് മരിച്ചതിന് ശേഷമാണ് ആശുപത്രിയില്‍ എത്തിച്ചതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയെന്ന് പറഞ്ഞാണ് അബോധാവസ്ഥയിലുള്ള രണ്ടര വയസുകാരി ഫാത്തിമ നസ്രിനെ പിതാവ് ഫായിസ് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. കുട്ടി മരിച്ചെന്ന് മനസിലായതിനെ തുടര്‍ന്ന് ആശുപത്രി അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്. രണ്ടരവയസ്സുകാരിയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ഇന്നലെ രാത്രിയാണ് ഫായിസിനെ പോലീസ് അറസ്റ്റ് ചെയ്തത്.

 

 

Share this Article

Leave a Comment