കൊച്ചി: ഡോ ആര്‍എല്‍വി രാമകൃഷ്ണനെതിരെ സത്യഭാമ പറഞ്ഞത് പരമ അബദ്ധവും വര്‍ണവെറിയുമെന്ന് ഫെഫ്ക. ജാതി അധിക്ഷേപത്തില്‍ ഡോ ആര്‍എല്‍വി രാമകൃഷ്ണനെ അങ്ങേയറ്റം സത്യഭാമ അധിക്ഷേപിച്ചിട്ടുണ്ടെന്നും സംഭവത്തിനെതിരെ ഫെഫ്കയ്ക്ക് കൃത്യമായ നിലപാടുണ്ടെന്നും ഫെഫ്ക പ്രസിഡന്റ് ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ആര്‍എല്‍വി രാമകൃഷ്ണന് ഫെഫ്ക ഐക്യദാര്‍ഢ്യം അറിയിക്കുന്നുവെന്നും ഇത് ചര്‍ച്ചയ്ക്ക് പോലും സാധ്യത ഇല്ലാത്ത വിഷയമാണെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം വിഷയത്തില്‍ സത്യഭാമക്ക് നേരെ ക്രൂരമായ സൈബര്‍ ആക്രമണം നടക്കുന്നത്. സോഷ്യല്‍ മീഡിയ വിഷയം ഏറ്റെടുത്തിരിക്കുകയാണ്. എന്നാല്‍ ആരെയും വേദനിപ്പിക്കണമെന്നോ അധിക്ഷേപിക്കണമെന്നോ ഉള്ള ഉദ്ദേശ്യത്തോടെയായിരുന്നില്ല തന്റെ പരാമര്‍ശങ്ങള്‍. കുടുംബത്തെപ്പോലും വലിച്ചിഴച്ച് സൈബര്‍ ആക്രമണം നടത്തുകയാണെന്ന് സത്യഭാമ ഫേസ്ബുക്കിലൂടെ ആരോപിച്ചു. ആര്‍എല്‍വി രാമകൃഷ്ണനെതിരായ പരാമര്‍ശം വിവാദമാവുകയും തുടര്‍ന്നുളള സംഭവ വികാസങ്ങള്‍ക്കും പിന്നാലെയായിരുന്നു സത്യഭാമ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്.