Newsperseconds.com

ശക്തമായ കടല്‍ക്ഷോഭം; മുഴപ്പിലങ്ങാട് ബീച്ചിലെ ഫ്ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു

Capture

കണ്ണൂര്‍: ഇന്നലെ രാത്രിയുണ്ടായ ശക്തമായ കടല്‍ക്ഷോഭത്തില്‍ മുഴപ്പിലങ്ങാട് ബീച്ചിലെ ഫ്ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്. സംസ്ഥാനത്ത് പല ജില്ലകളിലും ഇന്നലെ രൂക്ഷമായ കടലാക്രമണം ഉണ്ടായിരുന്നു. തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന് സാധ്യത ഉണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് മുഴപ്പിലങ്ങാട് ബീച്ചില്‍ ജില്ലാ ഭരണകൂടം ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നു.

കൂടാതെ കടലില്‍ ഇറങ്ങാന്‍ ആരെയും അനുവദിച്ചിരുന്നുമില്ല. അതുകൊണ്ട് മറ്റു അനിഷ്ട സംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്നലെ വൈകീട്ട് തിരുവനന്തപുരത്തും ആലപ്പുഴയിലും തൃശൂരും തീരപ്രദേശങ്ങളില്‍ ശക്തമായ കടലാക്രമണം ഉണ്ടായപ്പോഴും മുഴപ്പിലങ്ങാട് ബീച്ചില്‍ കാര്യമായ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ല. നിരവധി സഞ്ചാരികള്‍ ദിവസവും എത്തുന്ന സ്ഥലമാണ് മുഴപ്പിലങ്ങാട് ബീച്ച്. കോടികള്‍ ചെലവഴിച്ച് നിര്‍മ്മിച്ച ബ്രിഡ്ജ് ആണിത്. ഫ്ളോട്ടിങ് ബ്രിഡ്ജിന്റെ പല ഭാഗങ്ങളും കടലില്‍ ഒഴുകി പോയ നിലയിലാണ്.

Share this Article

Leave a Comment