Newsperseconds.com

മന്ത്രി സജി ചെറിയാന്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു

Capture

ആലപ്പുഴ: മന്ത്രി സജി ചെറിയാന്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. കായംകുളം എം എസ് എം കോളേജിന് മുന്നില്‍ വെച്ചായിരുന്നു അപകടം നടന്നത്. എതിര്‍ദിശയില്‍ നിന്ന് വന്നുകൊണ്ടിരുന്ന കാര്‍ സജി ചെറിയാന്റെ കാറില്‍ ഇടിക്കുകയായിരുന്നു.

കാര്‍ കൂട്ടിയിടിച്ചതിന് പിന്നിലായി ടിപ്പറും ഇടിച്ചു. മന്ത്രിക്കും കൂടെയുണ്ടായിരുന്ന മറ്റുള്ളവര്‍ക്കും പരിക്കില്ല. കായംകുളത്ത് നിന്ന് ആലപ്പുഴയ്ക്ക് പോകുകയായിരുന്നു മന്ത്രി സജി ചെറിയാന്‍.

Share this Article

Leave a Comment