ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്റെ പേരില്‍ മാറ്റം വരുത്തിയ നടപടി പിന്‍വലിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. കെ സുധാകരന്‍ എന്ന പേരിനു പകരം കെ സുധാകരന്‍ s/o രാവുണ്ണി എന്നാണ് ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീനില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിച്ചപ്പോഴാണ് പേര് മാറിയത്.
കണ്ണൂരില്‍ കെ സുധാകരനെന്ന പേരില്‍ രണ്ട് അപരന്മാര്‍ ഉണ്ടായിരുന്നതിനാലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പേര് മാറ്റിയത്. തുടര്‍ന്ന് കെ സുധാകരന്റെ പേരിനൊപ്പം പിതാവിന്റെ പേര് കൂടി ചേര്‍ത്ത് പട്ടിക പ്രസിദ്ധീകരിക്കുകയായിരുന്നു. ഇതിനു പിന്നാലെ കെ സുധാകരന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. തുടര്‍ന്നാണ് പേര് മാറ്റിയ നടപടി പിന്‍വലിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചത്.
അതേ സമയം, പേര് മാറ്റിയത് ബോധപൂര്‍വ്വമാണെന്നും തിരഞ്ഞെടുപ്പ് അട്ടിമറിക്കുള്ള ശ്രമമാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. കെ സുധാകരന്‍ എന്ന പേരില്‍ രണ്ട് അപര സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. സാധാരണ നിലയില്‍ ദേശീയ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദ്ദേശപത്രികയില്‍ നല്‍കിയ പേരാണ് അനുവദിക്കാറുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ കെ സുധാകരന്‍ എന്ന പേരിലായിരുന്നു കെപിസിസി മത്സരിച്ചത്. എന്നാല്‍ സിപിഐഎം ഭീഷണിക്ക് മുന്നില്‍ അധികാരികള്‍ വഴങ്ങുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.