Newsperseconds.com

ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഏപ്രില്‍ 26ന് സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് അവധി; 48 മണിക്കൂര്‍ സംസ്ഥാനത്ത് മദ്യ വില്‍പ്പന ശാലകള്‍ അടച്ചിടും

Capture

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രമാണിച്ച് ഏപ്രില്‍ 26ന് സംസ്ഥാനത്തെ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് വേതനത്തോടു കൂടി അവധി. വാണിജ്യ, വ്യവസായ, വ്യാപാര, ഐടി, തോട്ടം മേഖലകള്‍ക്ക് നിര്‍ദ്ദേശം ബാധകമാണെന്ന് ലേബര്‍ കമ്മീഷണര്‍ അറിയിച്ചു.

കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത് ഏപ്രില്‍ 26 വെള്ളിയാഴ്ചയാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫിസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അടക്കം എല്ലാ സ്ഥാപനങ്ങള്‍ക്കും പൊതു അവധി പ്രഖ്യാപിച്ചത്. വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ശമ്പളത്തോടെയുള്ള അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം, ലോക്‌സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കേരളത്തില്‍ മദ്യ നിരോധനവും പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ മദ്യ വില്‍പ്പനശാലകളും നാളെ വൈകിട്ട് 6 മണി മുതല്‍ അടച്ചിട്ടും. രണ്ട് ദിവസം (48 മണിക്കൂര്‍) ആണ് സംസ്ഥാനത്തെ എല്ലാ മദ്യ വില്‍പ്പന ശാലകളും അടച്ചിടുന്നത്.

Share this Article

Leave a Comment