Newsperseconds.com

സമയ പരിധി അവസാനിച്ചു; ആറ് മണിവരെ ബൂത്തിലെത്തിയവര്‍ക്ക് ടോക്കണ്‍ നല്‍കി; കേരളത്തില്‍ 70 ശതമാനത്തോളം പോളിങ്

Capture

സംസ്ഥാനത്ത് ലോക്‌സഭാ വോട്ടെടുപ്പിന്റെ സമയ പരിധി അവസാനിക്കുമ്പോള്‍ കേരളത്തില്‍ 70 ശതമാനത്തോളം പേരാണ് ജനവിധി കുറിച്ചത്. സമാധാനപരമായ രീതിയിലാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് അവസാനിച്ചത്. ചുട്ടു പൊള്ളുന്ന ചൂടിലും വിധിയെഴുതാന്‍ ജനങ്ങള്‍ ബൂത്തുകളിലേക്ക് ഒഴുകി. പ്രമുഖ നേതാക്കളും ചലച്ചിത്ര താരങ്ങളും തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു. രാവിലെ തന്നെ അതത് ബൂത്തുകളില്‍ എത്തി വോട്ടുകള്‍ രേഖപ്പെടുത്തുകയായിരുന്നു. പല സ്ഥലങ്ങളിലും വോട്ടിങ് മെഷീനുകള്‍ തകരാറിലായതിനാല്‍ വോട്ട് ചെയ്യാന്‍ വൈകി. എങ്കിലും പ്രശ്‌നം പെട്ടെന്ന് തന്നെ പരിഹരിച്ച് വോട്ടിങ് ആരംഭിച്ചിരുന്നു. ഏറ്റവുമൊടുവിലെ ഔദ്യോഗിക കണക്ക് അനുസരിച്ച് 6 മണിക്ക് സംസ്ഥാനത്ത് പോളിംഗ് 65.16 ശതമാനമാണ്. ആറ് മണിവരെ ബൂത്തിലെത്തിയവര്‍ക്ക് ടോക്കണ്‍ നല്‍കിയിട്ടുണ്ട്. ഇവര്‍ക്ക് ക്യൂ അനുസരിച്ച് വോട്ട് ചെയ്യാനാകും.

മണ്ഡലം തിരിച്ചുള്ള പോളിങ് ശതമാനം ഇങ്ങനെയാണ്. തിരുവനന്തപുരം-62.52, ആറ്റിങ്ങല്‍-65.56, കൊല്ലം-62.93, പത്തനംതിട്ട-60.36, മാവേലിക്കര-62.29, ആലപ്പുഴ-68.41, കോട്ടയം-62.27, ഇടുക്കി-62.44, എറണാകുളം-63.39, ചാലക്കുടി-66.77, തൃശൂര്‍-66.01, പാലക്കാട്-66.65, ആലത്തൂര്‍-66.05, പൊന്നാനി-60.09, മലപ്പുറം-64.15, കോഴിക്കോട്-65.72, വയനാട്-66.67, വടകര-65.82, കണ്ണൂര്‍-68.64,കാസര്‍ഗോഡ്-67.39 എന്നിങ്ങനെയാണ് പോളിങ്.

Share this Article

Leave a Comment