Newsperseconds.com

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 99.69; വിദ്യാര്‍ത്ഥികളെ അഭിനന്ദിച്ച് മന്ത്രി വി ശിവന്‍കുട്ടി

Shivan

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി ഫലം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചു. 99.69 ശതമാനമാണ് ഇത്തവണത്തെ വിജയം. കേരളത്തിലും ലക്ഷദ്വീപിലും ഗള്‍ഫ് മേഖലകളിലുമായി 2970 സെന്ററുകളിലായി 427153 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്.

71,831 പേരാണ് മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയിരിക്കുന്നത്. എപ്ലസ് കൂടുതല്‍ നേടിയ വിദ്യാര്‍ഥികള്‍ മലപ്പുറം ജില്ലയിലാണ്. 4,25, 563 പേര്‍ ഉന്നത വിദ്യാഭ്യാസത്തിനായി യോഗ്യത നേടിയത്. കൂടുതല്‍ വിജയികള്‍ കോട്ടയത്താണുള്ളത് (99.92). എസ്എസ്എല്‍സി പ്രൈവറ്റ് പരീക്ഷ എഴുതിയത് 94 പേരാണ്. അതില്‍ യോഗ്യത നേടിയത് 66 പേര്‍. വിജയശതമാനം 70.2 ശതമാനമാണ്.

വിജയ ശതമാനം കൂടിയ ജില്ല കോട്ടയമാണ്. 99.92 ശതമാനമാണ്. ഏറ്റവും കുറവ് തിരുവനന്തപുരത്താണ്. പാലാ വിദ്യാഭ്യാസ ജില്ലയില്‍ പരീക്ഷ എഴുതിയ മുഴുവന്‍ കുട്ടികളും ജയിച്ചു. 892 സര്‍ക്കാര്‍ സ്‌കൂളുകളില്‍ നൂറ് ശതമാനമാണ് വിജയം.

പരീക്ഷയില്‍ വിജയം കൈവരിച്ച എല്ലാ വിദ്യാര്‍ത്ഥികളേയും മന്ത്രി അനുമോദിച്ചു. പരീക്ഷ വിജയകരമായി പൂര്‍ത്തിയാക്കാന്‍ പ്രവര്‍ത്തിച്ച എല്ലാ ജീവനക്കാരെയും മന്ത്രി പ്രശംസിക്കുകയും ചെയ്തു. നാലുമണി മുതല്‍ ഔദ്യോഗിക വെബ്സൈറ്റ് വഴി പരീക്ഷഫലം ലഭിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടിപറഞ്ഞു.

Share this Article

Leave a Comment