Newsperseconds.com

കേരളത്തിലെ ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റുകളിലെ പുതിയ പരിഷ്‌കാരങ്ങള്‍ താല്‍ക്കലികമായി നിര്‍ത്തി വെക്കണം; ഡോ. രാജീവ്‌മേനോന്‍

Drv

തിരുവനന്തപുരം: കേരളത്തില്‍ ലൈസന്‍സ് കൊടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള പുതിയ പരിഷ്‌കാരങ്ങള്‍ താല്‍ക്കലികമായി നിര്‍ത്തി വെക്കണമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ദേശീയ സംഘടന ജനറല്‍ സെക്രട്ടറി ഡോ.രാജീവ്മേനോന്‍. പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുമ്പോള്‍ സാധാരണക്കാര്‍ക്ക് ലൈസന്‍സ് നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് ഉണ്ടാകുന്നത്. നിലവില്‍ ടെസ്റ്റില്‍ പങ്കെടുക്കുന്ന നൂറ് പേരില്‍ ഭൂരിഭാഗം ആളുകളും പരാചയപ്പെടുന്ന സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്. അത് കൊണ്ട് തന്നെ സംസ്ഥാനത്ത് ലൈസന്‍സ് കൂടുതല്‍ ആളുകള്‍ക്ക് വിതരണം ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ ലൈസന്‍സോട് കൂടി വാഹനം ഓടിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് മാറുമെന്ന് ഡോ.രാജീവ്‌മേനോന്‍ പറഞ്ഞു.

അതേ സമയം, നിലവില്‍ ഡ്രൈവിംങ് ലൈസന്‍സ് എടുക്കുന്ന കാര്യം ഓര്‍ക്കുമ്പോള്‍ എല്ലാവര്‍ക്കും ടെന്‍ഷനാണ്. അപേക്ഷ നല്‍കുന്നതു മുതല്‍ ടെസ്റ്റിന് തിയ്യതി ലഭിക്കുന്നതടക്കം അവതാളത്തിലാണ്. കേന്ദ്രസര്‍ക്കാരിന്റെ ലൈസന്‍സ് ഉള്ള സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് മാത്രമേ ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് നടത്താനുള്ള അനുമതിയുള്ളൂ. ടെസ്റ്റ് നടത്താനുള്ള ലൈസന്‍സിന് കര്‍ശന മാനദണ്ഡങ്ങളാണ് വരുത്തിയിരിക്കുന്നത്.
പുതിയ പരിഷ്‌കാരങ്ങള്‍ ഏറെയും ബാധിക്കുന്നത് വനിതകളേയാണ്. വനിതകള്‍ക്ക് സ്വതന്ത്രമായി തൊഴില്‍ ഇടങ്ങളിലേക്ക് അടക്കം യാത്ര ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തിലേക്കാണ് പുതിയ പരിഷ്‌കരണം മാറുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍തലത്തില്‍ അടിയന്തിരമായി യോഗം വിളിച്ച് ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തണം. ഇത് സംബന്ധിച്ച് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് മന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും ആര്‍പിഐ ദേശീയ സംഘടന ജനറല്‍ സെക്രട്ടറി ഡോ.രാജീവ്മേനോന്‍ നിവേദനം സമര്‍പ്പിക്കുമെന്നും പറഞ്ഞു.

Share this Article

Leave a Comment