Newsperseconds.com

കള്ളാക്കുറിച്ചി ദുരന്തം; മരണനിരക്ക് 55 ആയി; വിഷമദ്യം വിതരണം ചെയ്ത ഒരാള്‍ പിടിയില്‍

Capture

ചെന്നൈ: കള്ളാക്കുറിച്ചിയില്‍ നിരവധി പേരുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിലെ വിഷമദ്യം വിതരണം ചെയ്ത ഒരാളെ പിടികൂടി. ചിന്നദുരൈ എന്നയാളാണ് പൊലീസിന്റെ പിടിയിലായത്. ഇയാളാണ് കരുണാപുരത്തിലേക്ക് വിഷമദ്യം കൊണ്ടുവന്നതെന്നാണ് സൂചന. ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 55 ആയി.

തമിഴ്നാട്ടിലെമ്പാടും വലിയ പ്രതിഷേധങ്ങള്‍ അലയടിച്ചതോടെ വിഷമദ്യ ദുരന്തത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം ധനസഹായവും ദുരന്തത്തില്‍ അച്ഛനമ്മമാര്‍ നഷ്ടപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസ ചിലവും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞ ദിവസമാണ് യുവാവ് കരുണാപുരത്ത് എത്തിയത്. വീട്ടില്‍വെച്ച് ബന്ധുക്കള്‍ വാങ്ങിവെച്ച രണ്ട് മദ്യപാക്കറ്റുകള്‍ കാണുകയും അറിയാതെ കുടിക്കുകയായിരുന്നു എന്ന് യുവാവ് പറഞ്ഞു. തുടര്‍ന്ന് ഇന്നലെ വൈകിട്ടോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. യുവാവിനെ ആരോഗ്യ പ്രവര്‍ത്തകര്‍ എത്തി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Share this Article

Leave a Comment